അവനും അവളും അദ്ദേഹവും


അവനും അവളും പതിവുപോലെ പ്രണയത്തിലായി. 
അവന്റെ ധിഷണ,ധിക്കാരം;അവളുടെ നന്മ,നാട്ടിന്‍പുറം.
പക്കാ മോളീവുഡ് പ്രണയം തന്നെ.
അവന്‍ നല്ല പുസ്തകങ്ങള്‍ വായിച്ചൂ;നല്ല സിനിമകള്‍ കണ്ടു.
അവളുടെ ദിവ്യരമ വായനേയും സവര്‍ണ്ണ ഫാസിസ്റ്റ് സിനിമകളേയും അവന്‍ പുച് ഛിച്ചു തള്ളി.
അവള്‍ മദ്യം മണത്താല്‍ ഛര്‍ദ്ദിക്കും;പുക ശ്വസിച്ചാല്‍ ചുമയ്ക്കും.
എന്നാലും അവളൂടെ അവന്റെ ഭാവനാ സ്രോതസ്സുകള്‍ എന്ന നിലയ്ക്ക് അവയേയും അവള്‍ അവനോടോപ്പം ആരാധിച്ചു.
അവന്റെ ചുവ്വടു പിടിച്ച് അവളും വായിച്ചു:അവനോടോപ്പം അവള്‍ ഫിലിം ഫെസ്റ്റിവല്‍ കണ്ടു.
ഫെസ്റ്റിവലിന്റെ ആറാം ദിവസം അവള്‍ നിഷ്കളങ്കമായിപ്പറഞ്ഞു:“വൈകാരികമായി ചില മേന്മകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മൂന്നാം ലോക സിനിമകള്‍ പാശ്ചാത്യ സിനിമകളുടെ ഏഴയലത്തു പോലും വരുന്നില്ലല്ലേ”.
പിറ്റേന്നവര്‍ പോയത് ആറാം തമ്പുരാന്റെ മാറ്റിനി ഷോയ്ക്കയിരുന്നു. 
*****************************************************
അവന്‍ ആനുകാലികങ്ങളില്‍ എഴുതി;അവള്‍ പി എസ് സി എക്സാം സെന്ററിലും.
അവന്‍ സിനിമയുണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചു:അവള്‍ ജീവിക്കുന്നതിനെപ്പറ്റിയും.
അവള്‍ക്ക് വിവാഹാലോചനകള്‍ വന്നു;അവനങ്ങനൊരാലോചനപോലുമില്ലത്രെ!
ആ ഘട്ടത്തില്‍ അവന്‍ സവര്‍ണ്ണ ഫാസിസ്റ്റ് സിനിമകളിലെ നായകനും അവള്‍ ദിവ്യരമയിലെ നായികയുമായി.
ആശയപരമായ വ്യത്യാസങ്ങള്‍കൊണ്ടാണ് സിപീഐയും എമ്മും ഇന്നും ലയിക്കാത്തതെന്ന് പിന്നീട് നടന്ന സംഭവങ്ങളെപ്പറ്റിത്തിരക്കിയ സുഹ്രുത്തിനോടവന്‍ കോമഡിയടിച്ചു.
**********************************************************
മണലാരണ്യത്തില്‍ ബോറടിച്ചിരുന്ന അവളോട് ബ്ലോഗ് തുടങ്ങാന്‍ അദ്ദേഹം ഉപദേശീച്ചു.
aval000@gmail.com
പാസ്സ്വേഡ്?
maadhavikkutty
സ്ട്രോങ്ങല്ല
silviaplath
എന്തോ എറ റുണ്ട്
ങും.........AVAN
അദ്ദേഹത്തിനു രസിച്ചില്ല
AddEhaM
സ്ട്രോങ്ങ്.എററില്ല.രസമുണ്ട്.

നാട്ടില്‍ ബോറടിച്ചിരുന്ന അവന്‍ സ്വന്തം ഇഷ്ടപ്രകാരം ബ്ലോഗു തുടങ്ങി.
avan123@gmail.com
പാസ്സ്വേഡ്?
ME-burgman(മി ബര്‍ഗ്മാനേക്കാള്‍ വലുതാത്രേ!)
അവള്‍ എഴുതി;അദ്ദേഹം സെന്‍സറു ചെയ്തു;പോസ്റ്റ് തെളിഞ്ഞു.
മഴ,പുഴ,സ്നേഹം,മാത്ര്ത്വം,അദ്ദേഹം.
അദ്ദേഹം,സ്നേഹം,മാത്ര്ത്വം,മഴ,പുഴ.

അവന്‍ അവനു തോന്നിയപ്പോഴൊക്കെ പോസ്റ്റി.
മദ്യം,സിനിമാ നിരൂപണം,പ്രണയനൈരാശ്യ കവിതകള്‍.
പ്രണയനൈരാശ്യകവിതകള്‍,മദ്യം,സിനിമാനിരൂപണം.

ഏഴാം വിവാഹവാര്‍ഷികത്തിന്റെ അന്ന് ‘സപ്തസ്വരങ്ങള്‍ തീര്‍ത്ത സംഗീതം’എന്നൊരു പോസ്റ്റവള്‍ ഇട്ടു.
അവന്‍ അനോണിയായിവന്നു കമന്റി:വ്യത്യസ്തമായ എഴുത്ത്.മലയാളം ബ്ലോഗിന്റെ വഴിത്തിരിവ്,ഭാഗ്യവാനായ അദ്ദേഹം.
അന്നു തന്നെ ‘കനല്‍ഊറും ഓര്‍മ്മകള്‍ക്കേഴു വയസ്സ്’ എന്നൊരു പോസ്റ്റ് അവനും ഇട്ടു.
അവള്‍ വായിച്ചില്ല,കമന്റിയില്ല.
അവളുടെ അദ്ദേഹം കമന്റി:ഠേ)))))))))!ആദ്യത്തെ തേങ്ങ എന്റെ വക!ബാകി വായിച്ചിട്ട്!!12 comments:

 1. ഉണ്ണിമാങ്ങ പറഞ്ഞത് തന്നെ ശെരി... അവള്‍ മാറ്റങ്ങള്‍ക്കു വിധേയ അല്ല....... ഞാന്‍ ആദ്യം വായിച്ചത് ആനുകാലികങ്ങളില്‍ എഴുതിയത് ''അവള്‍"'' എന്നാണു.... ഞാന്‍ ഒന്നും കൂടി വായിച്ചു.... തെറ്റ് പറ്റിയത് എനിക്ക് തന്നെ.... ബാഹ്യമായ പരിവര്‍ത്തനം പോലും അവളില്‍ ഉണ്ടായിട്ടില്ല..... പിന്നെ ക്ലൈമാക്സ് കലക്കന്‍......

  ReplyDelete
 2. എനിക്കിപ്പോ ഇവിടെ ഒരു തേങ്ങ പൊട്ടിക്കണം. നല്ല പോസ്റ്റ്‌ . ആശംസകള്‍ .

  ReplyDelete
 3. ഒരല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു

  ReplyDelete
 4. കൊള്ളാം.. നന്നായിരിക്കുന്നു..
  വായിക്കാൻ വൈകി..

  ReplyDelete
 5. ഇത് കൊള്ളംട്ടോ ഉണ്ണിമായെ..

  ReplyDelete
 6. ഒരു വ്യത്യസ്തമായ പോസ്റ്റ്‌!...

  ReplyDelete
 7. ഇവിടെ ആദ്യമായാണെന്നാ തോന്നുന്നത്.. വിത്യസ്തമായി അനുഭവപ്പെട്ടു.. ഞാനും ഉടക്കുന്നു തേങ്ങയല്ല. കമന്റ് :)

  ReplyDelete