മൂന്നു പെണ്ണുങ്ങൾ

ആയ് ചവിട്ടല്ലേ കുഞ്ഞാ!
അമ്പട വികൃതീ നീയും!
നിദ്രയുടെ ഏഴാം യാമത്തിലും ലവ കുശന്മാരെ പൊക്കിളിന്റെ അപ്രത്തും ഇപ്രത്തും വെച്ച്  സീത ഐഡന്റിഫൈ ചെയ്തു.അലസമായൊരു തലോടൽ അവളുടെ ചുണ്ടിൽ പുഞ്ചിരിയായ് വിടർന്നു.ശ്രീരാമദേവന്റെ സിംഹാസനത്തിനു പിന്നിൽ ഒളിച്ചു കളിക്കുന്ന ലവനേയും കുശനേയും ഓർത്തിട്ടാവണം!

വിസ്പർ ചോയ്സിന്റെ പരസ്യത്തിലെ പെണ്ണിനെപോലെ അറ്റൻഷനിൽ കിടക്കുവാരുന്നു യശോദര.
സെക്കന്റ് ഡേ ഓവർഫ്ലോ.
രാഹുലനൊരനിയത്തിയെ കൊടുക്കാൻ സിദ്ദാർത്ഥനുടനേ തന്നെ ആ ചുവന്ന നദിക്കൊരു ഡാം പണിയുമെന്ന് അവളും മോഹിച്ചു.

പകലത്തെ അലച്ചിലിനൊടുവിൽ ആരണ്യകത്തിന്റെ ഉള്ളറകളിലെവിടെയോ പരിക്ഷീണയായ് കിടക്കുവാരുന്നു ദമയന്തി.മാറ്റാൻ മറ്റൊരു തുണിയില്ലെന്നറിഞ്ഞിട്ടും അന്ത:പ്പുരത്തിൽ ഏതോ ദാസിയുടെ കയ്യിലിരുന്നുറങ്ങുന്ന ഇളയ മകനു വേണ്ടി ചുരത്തിയ പാൽ അവളുടെ ബ്രായെ നനയ്ക്കാൻ അവളനുവദിച്ചു.

മൂന്നു പെണ്ണുങ്ങൾ സ്വപ്ന സമ്പന്നമായ സുഷുപ്തിയിൽ സ്വയം മറന്ന ആ രാത്രിയിൽ അവരെ തങ്ങളുടെ ജീവിതയാത്രയിൽ നിന്നൊഴിവാക്കുന്നതോർത്ത് അവരുടെ ഭർത്താക്കന്മാർ ഉറക്കം വരാതെ ഞെരിപിരി കൊള്ളുകയായിരുന്നു!!



7 comments:

  1. തകർപ്പനായിട്ടുണ്ട് ഉണ്ണിമാങ്ങേ...
    ശൈലിയൊക്കെ ചുമ്മാ അതറുവല്ലേ...
    ഗംഭീരം!

    ReplyDelete
  2. സംഗതി കൊള്ളാം.... എന്നാലും ദമയന്തിയുടെ കാലത്തൊക്കെ ഈ ബ്രായും കുന്ത്രാണ്ടോം ഒക്കെ ഇറങ്ങിയിട്ടുണ്ടോ???

    ReplyDelete
  3. @ananthan അതൊക്കെ സിംബോളിക്കല്ലേ കുഞ്ഞാ? :)

    ReplyDelete