രാജീവന്‍ സാര്‍


കോളേജില്‍ ചേര്‍ന്നത് സത്യായിട്ടും പഠിക്കാന്‍ വേണ്ടീട്ട് തന്നാണ്.എന്തിനാ പഠിക്കണേന്ന് ചോദിച്ചാ…..രാജീവന്‍ സാറു പറഞ്ഞു പഠിക്കാന്‍.ഇനി രാജീവന്‍ സാറാരാണെന്നു ചോദിച്ചാ….സാറെന്റെ അച്ച്ഛനാണ്. എന്നെക്കാളും ഏഴു വയസ്സു മൂപ്പുള്ള എന്റെ അച്ഛന!!
നിങ്ങളു ചുമ്മാ ഇതിന്റെ ബയോളജീം കെമിസ്റ്റ്രീം ഒന്നും ആലോചിച്ച് തല പുണ്ണാക്കണ്ട. സംഗതി ഇത്രേ ഉള്ളു. പുള്ളി എന്നെ +2ന്‍ കെമിസ്റ്റ്രി പഠിപ്പിച്ച സാറാണ്. എന്റെ ക്ലാസ് ടീച്ചറുവായിരുന്നു.ഈ ബന്ധമൊക്കെ ക്ലാസിലെ സുനൈനേം നിത്യേം വരദേം ഒക്കെ പറയും.പക്ഷേ ഇവരെക്കാളൊക്കെ എനിക്ക് സാറിനെ അറിയാം.സ്സറെന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ്.കൂടുതല്‍ വ്യക്തമായിട്ടു പറഞ്ഞാ എന്റമ്മേടെ ഒരു സ്ഥിരം കസ്റ്റമര്‍ !!!!
അതേ. എന്റമ്മ ഒരു വേശ്യയാണ്പുത്തമ്പാട്ടെ ചോരത്തിളപ്പുള്ള ആമ്പിള്ളേരെല്ലാം ദക്ഷിണ വെച്ച് തൊടങ്ങണത് എന്റമ്മേടെ ദേഹത്താണ്. പക്ഷേ ഇപ്പം ഇപ്പം ദക്ഷിണ മാത്രേ ഒള്ളു. ഒരു വിധം പ്രാക്റ്റീസായിക്കഴിഞ്ഞാപ്പിന്നവമ്മാരെല്ലാം ബസു പിടിച്ച് കുറ്റിക്കാട്ടുള്ള നളിനീടെ വീട്ടില്‍ പോകും.പിന്നെ തിരിഞ്ഞ് നോക്കണ്ട.അമ്മയ്ക്കിപ്പൊ പഴേ പോലെ വയ്യ.ഏതാണ്ട് വല്യ അസുഖമാ. അതിപ്പൊ ഈ പണി ചെയ്യണ എല്ലാര്‍ടേം അവസാനം ഇങ്ങനൊക്കെത്തന്നാണെന്നാണ് അമ്മ പറയുന്നെ…
അപ്പൊ നമ്മള്‍ പറഞ്ഞ് വന്നത് രാജീവന്‍ സാറിനെപ്പറ്റിയാണ്.അമ്മയ്ക്ക് പഴയ ആമ്പിയറില്ലെങ്കിലും ഒരു ചെറിയ വിഭാഗം ആളുകള്‍ ഇന്നും കലാപരിപാടിക്ക് അമ്മേ തന്നാണ്‍ ആശ്രയിക്കുന്നെ. കുറ്റിക്കാടു വരെ പോകാനുള്ള ആരോഗ്യമില്ലാത്ത ചണ്ടികളാണ്‍ അതിലധികവും എന്നു പ്രത്യേകം പറയണ്ടല്ലോ..ചെറുപ്പക്കാരനും ഊര്‍ജ്വസ്വലനും ഏതു പെണ്ണും നോക്കി നിന്നു പോകുന്ന സിക്സ് പാക്ക് ബോഡീടെ ഉടമസ്ഥനുമായ രാജീവന്‍സറെങ്ങനെ ഇതിന്റകത്തുള്‍പ്പെട്ടൂന്നുള്ളത് നാട്ടുകാര്‍ക്കിപ്പഴും അത്ഭുതമാണ്‍. സാറ് വരുത്തനാണ്‍.ഏതാ നാടെന്നൊന്നും ആര്‍ക്കുമറിയില്ല. ഏതു നാടായാലും അവിടെ  സാറിനെ കാത്തിരിക്കാന്‍ ആരും ഇല്ലാ എന്നു മാത്രം എല്ലാര്‍ക്കും അറിയാം.അച്ച്ഛനും അമ്മയുമൊക്കെ നേരത്തേ മരിച്ചു. കൂടെപ്പിറപ്പുകളും ആരുമില്ല.”വെള്ളത്തിലെ പൊങ്ങ്നു തടി പോലെ ഈ ഞാന്‍..” എന്നൊക്കെ കഞ്ചാവും കേറ്റീട്ട് വീട്ടില്‍ വരുമ്പൊ സാറ് സ്വയം വിശേഷിപ്പിക്കും.സാറിനെന്നെ വലിയ കാര്യമാണ്. വീട്ടില്‍ അമ്മേടെ മുറിക്കു മുമ്പില്‍ ഞാന്‍ ചുമ്മാ തേരാപ്പാരാ നടക്കണ കണ്ടാല്‍ ശബ്ദം കനപ്പിച്ച് സാറു “ലക്ഷ്മിക്കൊന്നും പഠിക്കാനില്ലേന്ന്” ചോദിക്കും.അമ്മയ്ക്ക് തെരക്കുള്ള ദിവസമാണെങ്കില്‍ സാറ് എനിക്ക് കെമിസ്റ്റ്രി പഠിപ്പിച്ചു തരും.എന്തോ, സാറിനെ എനിക്ക് വല്ലാണ്ട് ഇഷ്ടമാണ്……
അതു കൊണ്ടു തന്നാണ്  ഞാന്‍ ആദ്യം കെടക്കവിരിക്കേണ്ടത് സാറിനാണെന്ന് അമ്മ പറഞ്ഞപ്പൊ ഞാന്‍ വിങ്ങിപ്പൊട്ടിയത്. അമ്മയ്ക്കിപ്പൊ തീരെ വയ്യാതായി.എന്നെ ഈ പണി ചെയ്യിക്കണംന്ന് അമ്മയ്ക്കൊരാഗ്രഹോം ഇല്ലാരുന്നു.പക്ഷേ ജീവിക്കണ്ടേ?വല്ല സെയിത്സ് ഗേളിന്റേം പണി കിട്ടുമോന്നന്വേഷിച്ചാരുന്നു.വേശ്യപ്പെണ്ണുങ്ങളെ വെച്ച് കട നടത്തേണ്ട ഗതികേടില്ലാന്ന് മറുമൊഴി!ഏതായാലും പേരു വീണു. ഇനി ഇതു തന്നെ ജീവിതം !എന്നെ ഒരുക്കിയെടുക്കാന്‍ അമ്മ കൊറേ പാടു പെട്ടു.എല്ലുന്തി,നെഞ്ചൊട്ടിയ ബോഡീല്  പച്ചപ്പൊണ്ടെന്നു കാണിക്കാന്‍ ഒടുവില് അവിടേം ഇവിടേം ഒക്കെ സ്പോഞ്ച് കുത്തി കേറ്റേണ്ടി വന്നു!ഒരുക്കിക്കൊണ്ട് സാറിനു കാഴ്ചവെയ്ക്കുമ്പൊ അമ്മേം കരയുവാരുന്നു.”എനിക്ക് വയ്യാതായി സാറേ ഇനി മുതലിവളാണ്” എന്നൊറ്റശ്വാസത്തില്‍ പറഞ്ഞ് വാതിലും അടച്ചിട്ടമ്മ പോയി. ഞാനും സാറും ഒന്നും മിണ്ടീല്ല.പേടി മാറാന്‍ ഞാന്‍ ചുമ്മാ സാറു പഠിപ്പിച്ച പീരിയോഡിക് ടേബിളു മനസില്‍ പറഞ്ഞോണ്ടിരുന്നു.കൊറച്ച് കഴിഞ്ഞ് സാറു തന്നെ വാതിലും തുറന്ന് ഇറങ്ങിപ്പോയി.നേരേ പോയത് അമ്മേടടുത്താണ്.പിറകേ ഓടിയെത്തിയ ഞാന്‍ ഇത്രേം കേട്ടു:“ലക്ഷ്മി എനിക്ക് മകളാണ്. അവളെക്കൊണ്ടീപ്പണി എടുപ്പിക്കരുത്.ലതയ്ക്കും മോള്‍ക്കും ചിലവിനുള്ളത് ഞാന്‍ തരാം”….എന്താ അപ്പം തോന്നിയേന്ന് ചോദിച്ചാ…ഭയങ്കര സന്തോഷം തോന്നി.സാധാരണ ആരെങ്കിലും തന്തയാരാണെന്നു ചോദിച്ചാ ചുമ്മാ ബ്ലിങ്കസ്യ വിഴുങ്ങി ഇരിപ്പാണ് പതിവ്.ഇപ്പം ദാ ഓസിനൊരു തന്തേ കിട്ടീരിക്കുന്നു! ഹിഹി ഇരുപത്തിനാലുകാരന്‍ അച്ച്ഛന്‍!!
ശെരിക്കും എന്താ സാറിനെക്കൊണ്ടങ്ങനെ തോന്നിപ്പിച്ചത്?അനാഥത്വത്തില്‍ ജീവിച്ച ഒരു മനുഷ്യന്‍ ആദ്യമായിട്ട് ദേഹം പങ്കിട്ട സ്ത്രീയിലും അവളുടെ മകളിലും ഒരു വിശുദ്ധ ബന്ധം സങ്കല്‍പ്പിച്ചെടുത്തതാണോ? ആ….എനിക്കറിയാമ്പാടില്ല. എന്തായാലും ഞാന്‍ ഭേദപ്പെട്ട മാര്‍ക്കോടെ +2 പാസ്സായി.സാറു പറഞ്ഞ പോലെ Bsc chemistryയെടുത്ത് ഈ കോളേജില്‍ തന്നെ ചേര്വേം ചെയ്തു.ഇന്ന് പിറ്റീ‍ എ മീറ്റിങ്ങാണ്. ക്ലാസ് ഫസ്റ്റിനു രണ്ടു മാര്‍ക്കിന്റെ കുറവുണ്ട്.കോളേജ് ഫീസും ഹോസ്റ്റല്‍ ഫീസും ഒക്കെക്കൊടുത്ത് എന്നെപ്പഠിപ്പിക്കണ എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍,സ്റ്റെപ് ഫാദര്‍ കെ.ആര്‍ രാജീവ് ഇന്നിവിടെ വരും. കിഴ്ക്ക് കിട്ടുവോ ഈശ്വരാ? ആ കിഴ്ക്കട്ടെ. അച്ഛനല്ലാതെപിന്നാരാ കിഴ്ക്ക് ക അല്ലേ??



5 comments:

  1. ഒരു ചമ്മലോടാ ഇത് വായിച്ചത്. എന്താ ഉണ്നിമാങ്ങ ഇങ്ങനെ,. (നാണം )

    ReplyDelete
  2. സംഭാഷണങ്ങൾ വേർതിരിച്ച്, ചെറിയ ഖണ്ഡികളായി തിരിച്ച് എഴുതിയാൽ വായിക്കാൻ കൂടുതൽ സുഖമുണ്ടാവും..ഒപ്പം,ഫോണ്ട് വലിപ്പം കൂട്ടുകയും വേണം..

    ReplyDelete
  3. എന്തേലും പറയണം എന്ന് ഉണ്ടാരുന്നു ബട്ട്‌ എന്താ പറയ ..അത് കൊണ്ട് ഒന്നും പറയാതെ പോകുന്നു ...

    ReplyDelete
  4. ഫെയ്സ്ബുക്കില്‍ നിന്ന് നേരെ എടുത്തു കോപ്പി അടിച്ചതാണോ???? ഫോണ്ടിനോന്നും ഒരു ഭംഗി ഇല്ല....... ഏതായാലും കൊള്ളാം... ഒരു മാധവിക്കുട്ടി ലൈന്‍.........

    ReplyDelete
  5. സംഭവം നന്നായിണ്ട് ട്ടാ.... :)

    ReplyDelete