നിറം സിനിമയിലെ പെണ്ണ്‍

“പൊന്നേ..”
“പൊന്നിന്‍ പൊടിയെ..”
“തങ്കക്കുട്ടീ..”
നെറ്റിയിലലക്ഷ്യമായി കറുത്ത വലിയ കുത്ത്; കവിളിലും.
അച്ഛമ്മേടെ നെറം.
നൂറ്റമ്പത് പവന്‍റെ സ്ത്രീധനത്തിളക്കത്താല്‍ മാത്രം നിറം വെച്ച അമ്മ ആശ്വാസത്തോടെയത് ശെരി വെക്കുന്നു.
പാളയില്‍ മഞ്ഞള്‍ക്കുഴമ്പും കുഞ്ഞു വിസര്‍ജ്യവും കൂടിക്കുഴഞ്ഞ് കിടക്കുന്നു..
ശിശുദിനത്തിനൊരുങ്ങി വന്ന മാലാഖ!
ആനുവല്‍ ഡേയിലെ ഭാരതമാതാ!
വനിതയിലെ ‘മാറുന്ന കാലം മാറുന്ന ഓണം’ ക്യാമ്പസ് സ്പെഷ്യല്‍ ലക്കത്തിന്റെ കവര്‍ പിക്കായ സെറ്റ് സാരി!
ചുംബനസമരത്തിന്റെ അന്നാന്ന്‍ തോന്നുന്നു, ഗള്‍ഫിളിരിക്കുമ്പോള്‍ അയച്ചു കിട്ടിയ തൊപ്പീം ഫ്രോക്കും ഫോട്ടോ അടക്കം എല്ലാം കൂടി അച്ഛന്‍ തെങ്ങുങ്കുഴിയിലേക്ക് വലിച്ചെറിഞ്ഞത്.
ഭിന്നലിംഗ സ്വാഭിമാന ജാഥയ്ക്ക് കവിളില്‍ മഴവില്ല് വരച്ചപ്പോഴാണെന്ന് തോന്നുന്നു “ നീയെന്‍റെ കയ്യൊപ്പ് സിനിമേലെ ഖുശ്ബുവല്ലേ, എന്‍റെ പത്മയല്ലേ” ന്നൊക്കെ പറഞ്ഞ് ജല്തെ ഹേ ജിസ്കേ ലിയേ ഒക്കെ പാടി പുറകേ നടന്നവന്‍ ഫോണീന്ന് കോണ്ടാക്റ്റ് ഡിലീറ്റിയത്.
അപ്പോള്‍ ,

ഇരിക്കപിണ്ഡം കരുവാളിപ്പിച്ച കൈത്തണ്ടകള്‍ നോക്കി അവള്‍ ദീര്‍ഘനിശ്വാസം വിടെ, നൂറ്റാണ്ടുകളുടെ കട്ടക്കരുപ്പ്‌ പേറുന്ന മറ്റൊരുവള്‍ സൂര്യനെ നോക്കി ആത്മഗതാര്‍ത്ഥം മന്ദഹസിച്ചു.1 comment:

  1. ചിതറിക്കിടക്കുന്ന ബിന്ദുക്കൾ കൂട്ടിയോജിപ്പിക്കണം. അല്ലെങ്കിൽ ഒന്നും കാണുകയില്ല

    ReplyDelete